Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : SunflowerFields

സഞ്ചാരികളെ വിളിക്കുന്നു... സൂര്യകാന്തിപ്പാടങ്ങളുടെ ഗു​ണ്ട​ൽ​പേ​ട്ട്

വിഖ്യാത ചിത്രകാരൻ വിൻസെന്‍റ് വാ​ൻ​ഗോ​ഗി​ന്‍റെ, സൺഫ്ളവർ പെയിന്‍റിംഗുകളെ ഓ​ർമി​പ്പി​ക്കു​ന്ന കാഴ്ച. വാക്കുകളിലൊതുങ്ങാത്ത പൂപ്പാടങ്ങളുടെ മനോഹാരിത അനുഭവിച്ചറിയാൻ വരൂ, ക​ർ​ണാ​ട​ക ചാ​മ​രാ​ജ​ന​ഗ​ർ ജില്ലയിലെ ഗു​ണ്ട​ൽപേട്ട് സൂ​ര്യ​കാ​ന്തി​പ്പാ​ട​ങ്ങ​ളിലേക്ക്. കേരളത്തിൽനിന്നും മറ്റ് അയൽസംസ്ഥാനങ്ങളിൽനിന്നും ധാരാളം സഞ്ചാരികളാണ് ഇങ്ങോട്ടേക്കെത്തുന്നത്.

ത​ല​മു​റ​ക​ളാ​യി എ​ണ്ണ ഉ​ത്പാ​ദ​ന​ത്തി​നും വി​പ​ണ​ന​ത്തി​നു​മാ​യി സൂ​ര്യ​കാ​ന്തി, ചെ​ണ്ടു​മ​ല്ലി, ജ​മ​ന്തി എ​ന്നി​വ ഇ​വി​ടെ കൃ​ഷി ചെ​യ്തു​വ​രു​ന്നു​ണ്ട്. പൂ​ക്ക​ൾ ധാരാളമായി കൃഷി ചെയ്യുന്നതുകൊണ്ട് ഗു​ണ്ട​ൽപേട്ട് പൂ​ക്കൊട്ട എ​ന്ന പേ​രി​ലും അ​റി​യ​പ്പെ​ടു​ന്നു. മു​ൻ​കാ​ല​ങ്ങ​ളി​ൽ ജൂ​ൺ മു​ത​ൽ ഓ​ഗ​സ്റ്റ് പാ​തി വ​രെ മാ​ത്ര​മാ​യി​രു​ന്നു പ്ര​ധാ​ന സീ​സ​ൺ എ​ങ്കി​ൽ, സോ​ഷ്യ​ൽ മീ​ഡി​യ​യി​ലൂ​ടെ ല​ഭി​ച്ച പ്ര​ചാ​രം മു​ൻ​നി​ർ​ത്തി ഇ​പ്പോ​ൾ ഹൈ​വേയുടെ ഓ​ര​ങ്ങ​ളി​ൽ വ​ർ​ഷം മു​ഴു​വ​നും ക​ർ​ഷ​ക​ർ സൂ​ര്യ​കാ​ന്തി കൃ​ഷി ചെ​യ്യു​ന്നു​ണ്ട്. ഊ​ട്ടി, വ​യ​നാ​ട് ദേ​ശീ​യ​പാ​ത​ക​ളു​ടെ ഇ​രു​വ​ശ​ങ്ങ​ളി​ലു​മാ​യാ​ണ് ഈ ​പൂ​പ്പാ​ട​ങ്ങ​ൾ സ്ഥി​തി ചെ​യ്യു​ന്ന​ത്.

പ്രധാനറോഡുകളിലെ തിരക്ക് ഒ​ഴി​വാ​ക്കാൻ ഡ്രോ​ണു​ക​ൾ ഉ​പ​യോ​ഗി​ച്ച് ഉ​ൾ​പ്ര​ദേ​ശ​ങ്ങ​ളി​ലെ വ​ലി​യ പാ​ട​ങ്ങ​ൾ ക​ണ്ടെ​ത്തി ചി​ത്രീ​ക​ര​ണം ന​ട​ത്തു​ന്ന​വ​രും നി​ര​വ​ധി​യാ​ണ്. മ​ഞ്ഞു​മൂ​ടി​യ കു​ന്നു​ക​ളും ഗ്രാമീണകാഴ്ചകളും സഞ്ചാരികൾക്കു വലിയ അനുഭവമായി മാറുന്നു. ഊ​ട്ടി, വ​യ​നാ​ട് ഭാ​ഗ​ങ്ങ​ളി​ലേ​ക്കും ഗോ​പാ​ല​സ്വാ​മിബെ​ട്ട​യി​ലേ​ക്കും പോ​കു​ന്ന വി​നോ​ദ​സ​ഞ്ചാ​രി​ക​ളും തീ​ർഥാ​ട​ക​രും ഗു​ണ്ട​ൽപേട്ടിൽ വാഹനം നി​ർ​ത്തി ദൃ​ശ്യ​ങ്ങ​ൾ പ​ക​ർ​ത്തി​യ ശേ​ഷ​മാ​ണ് യാ​ത്ര തു​ട​രു​ന്ന​ത്.

സ​ഞ്ചാ​രി​ക​ളു​ടെ ഒ​ഴു​ക്ക് പ്ര​ദേ​ശ​ത്ത് വ​ലി​യൊ​രു പ്രാ​ദേ​ശി​ക സ​മ്പ​ദ്‌​വ്യ​വ​സ്ഥ​യ്ക്ക് ത​ന്നെ​യാ​ണ് വ​ഴി​തു​റ​ന്നി​രി​ക്കു​ന്ന​ത്. തോ​ട്ട​ങ്ങ​ളി​ൽ പ്ര​വേ​ശി​ച്ച് ഫോ​ട്ടോ​യെ​ടു​ക്കു​ന്ന​തി​ന് മ​ണി​ക്കൂ​റി​ന് 20 രൂ​പ മു​ത​ൽ 150 രൂ​പ വ​രെ​ ക​ർ​ഷ​ക​ർ ഈ​ടാ​ക്കു​ന്നു​ണ്ട്.

അ​തേ​സ​മ​യം, ഇ​ത്ത​വ​ണ പെ​യ്ത മ​ഴ​യി​ലു​ണ്ടാ​യ കു​റ​വ് ക​ർ​ഷ​ക​രെ ക​ടു​ത്ത പ്ര​തി​സ​ന്ധി​യി​ലാ​ക്കി​യി​രി​ക്കു​ക​യാ​ണ്. വി​ള​വ് കു​റ​ഞ്ഞ​തു​മൂ​ലം പ​ല ക​ർ​ഷ​ക​ർ​ക്കും ന​ഷ്ടം സം​ഭ​വി​ച്ചി​ട്ടു​ണ്ടെ​ങ്കി​ലും, ഇ​വി​ടെ​യെ​ത്തു​ന്ന വി​നോ​ദ​സ​ഞ്ചാ​രി​ക​ളിൽനിന്നു ലഭിക്കുന്ന വരുമാനമാണ് കർഷകർക്ക് ആശ്വാസം.

Latest News

Corehub Up